പ്രഭാഷണ പരമ്പര തുടങ്ങി
18/09/2019
ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണത്തിന്റെ ഭാഗമായി പട്ടത്താനം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ തുടങ്ങിയ പ്രഭാഷണ പരമ്പര എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കുടവെച്ചൂര്‍ 746-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വക പട്ടത്താനം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ഗുരുവിന്റെ മഹാസമാധിയോടനുബന്ധിച്ച് തുടങ്ങിയ പ്രഭാഷണ പരമ്പര യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ മുരളീധരന്, തങ്കമ്മ ഓംങ്കാരേശ്വരം ക്ഷേത്രം, കെ.കെ ഹരിദാസ്, പി.കെ മണിലാല്‍, കെ.വി വിശ്വനാഥന്, ടി.എസ് ബൈജു, ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.