Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കൃത ദിനാചരണവും സ്‌കോളര്‍ഷിപ്പ് വിതരണവും
18/09/2019
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാചരണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. വെച്ചൂര്‍ സെന്റ് മൈക്കിള്‍ എച്ച്.എസ്.എസ് പാരീഷ് ഹാളില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോയി കണ്ണമ്പുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത പ്രചാരണ പദ്ധതി നോഡല്‍ ഓഫീസര്‍ പ്രൊഫ. കെ.വി അജിത്കുമാര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. കെ.ബി നീതു, ഡോ. വി.എന്‍ നടേശന്‍, സരോജാദേവി, ടി.കെ മിനി, പ്രൊഫ. കെ.രമാദേവിയമ്മ, സി.പി അജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.