Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വി.സി.എസ് ടാലന്റ് ഫെസ്റ്റ്
05/03/2016

കേരളത്തിലെ ജനങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിഷന്‍ ചാരിററബിള്‍ സൊസൈററി നാട്ടിലെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആദരിക്കുന്നതിനായി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ വി.സി.എസ് ടാലന്റ് ഫെസ്റ്റ് തലയോലപ്പറമ്പ് ഗവ.യൂ.പി സ്‌കൂളില്‍ കെ.അജിത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിഷന്‍ ചാരിററബിള്‍ സൊസൈററി ചീഫ് കോ-ഓഡിനേററര്‍ കെ.ഡി.സുമേഷ് അദ്ധ്യക്ഷത വഹിച്ച ടാലന്റ് ഫെസ്റ്റില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ 35 സ്‌കൂളുകളില്‍ നിന്നായി 90 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റും സര്‍ട്ടിഫിക്കററ് വിതരണവും തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തകനും ബോധി എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കെ.പി.സുധാകരന്‍, വിഷന്‍ ചാരിററബിള്‍ സൊസൈററി കോ-ഓഡിനേററര്‍ ഭാഗ്യലക്ഷ്മി, ലൈജു പയ്യംപ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.