Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ 141-ാം ജന്മദിനാഘോഷം നടത്തി
17/09/2019
വൈക്കം സത്യാഗ്രഹ സമരപോരാളിയായിരുന്ന ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനാഘോഷാനുസ്മരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ മുന്‍നിര പോരാളിയായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ 141-ാം ജന്മദിനാഘോഷം വൈക്കത്തെ തന്തൈ പെരിയോര്‍ സ്മാരക സമുച്ചയത്തില്‍ നടത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വടക്കേക്കവലയിലെ സ്മാരക സമുച്ചയത്തില്‍ നടന്ന അനുസ്മരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ പുഷ്പമാല അണിയിച്ചു. പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തന്തൈ പെരിയോര്‍ സ്മാരക പി.ആര്‍.ഒ ആര്‍.ഉണ്ണിക്കൃഷ്ണന്‍, കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി, കെ.ജെ ജോസ്, ആര്‍.ഉണ്ണിക്കൃഷ്ണന്‍, ചന്ദ്രശേഖരന്‍ നായര്‍, ഓട്ടോത്തൊഴിലാളി യൂണിയന്‍ നേതാക്കളായ ബിജു പട്ടത്തിപ്പറമ്പ്, ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.