Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഐക്യകേരളവും കെ.ആര്‍ ഗൗരിയമ്മയും' സെമിനാര്‍ നടത്തി
17/09/2019
കെ.ആര്‍ ഗൗരിയമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഐക്യകേരളവും കെ.ആര്‍ ഗൗരിയമ്മയും സെമിനാറില്‍ എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുന്നു.

വൈക്കം: കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമമാണ് ഐക്യകേരളത്തിന്റെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ പറഞ്ഞു. ജന്മി വാഴ്ചയില്‍ അടിമകളായി കഴിഞ്ഞവര്‍ക്ക് സ്വന്തമായി കിടപ്പാടവും വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളും വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യവും ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍ ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'ഐക്യകേരളവും കെ.ആര്‍ ഗൗരിയമ്മയും' സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സെമിനാറില്‍ കണ്‍വീനര്‍ എസ്.എന്‍.ടി ബാബു മോഡറേറ്ററായി. അഡ്വ. എ.എന്‍ രാജന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആര്‍.പൊന്നപ്പന്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, പിന്നോക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.കെ സുരേഷ്, അഡ്വ. സുനിത വിനോദ്, എം.പി ജയപ്രകാശ്, ജെ.എം പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.