കണ്വെന്ഷന് നടത്തി
17/09/2019
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വൈക്കം ബ്ലോക്ക് കണ്വെന്ഷന് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് വൈക്കം ബ്ലോക്ക് കണ്വെന്ഷന് വ്യാപാരഭവനില്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി ഡാങ്കേ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ചെല്ലപ്പന്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്, ബ്ലോക്ക് രക്ഷാധികാരി സി.കെ രാമാനുജന് നായര്‍, സാംസ്കാരി വേദി കണ്‍വീനര്‍പി.കെ ശിവന്‍കുട്ടി മേനോന്, വനിതാവേദി കണ്‍വീനര്‍ സി.ടി മേരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.