Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി
16/09/2019
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സാമ്പത്തികമാന്ദ്യവും സുസ്ഥിരവികസനവും വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ സാമ്പത്തിക-മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ ഡോ. എം.പി സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇപ്പോഴത്തെ കടുത്ത സാമ്പത്തിക മാന്ദ്യം 2030 ആകുമ്പോഴേക്കും ഭക്ഷ്യലഭ്യതയില്‍ വന്‍ കുറവുവരുത്തുമെന്നും ശിശുമരണവും പോഷകാഹാരകുറവും ഇന്നത്തേക്കാള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നും പ്രശസ്ത സാമ്പത്തിക മാനേജ്‌മെന്റ് വിദഗ്ദ്ധനും ഇക്കോളജിസ്റ്റുമായ ഡോ. എം.പി സുകുമാരന്‍ നായര്‍ പറഞ്ഞു. വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സാമ്പത്തികമാന്ദ്യവും സുസ്ഥിര വികസനവും വിഷയത്തെകുറിച്ച് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈറ്റ് ഗേറ്റ് റെസിഡന്റ്‌സിയില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എ.സൈഫുദ്ദീന്‍, പി.എ സുധീരന്‍, വി.ജി കൃഷ്ണകുമാര്‍, വി.വി തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.