Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും കുടുംബസംഗമവും
16/09/2019
ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം പ്രസിഡന്റ് ജഗദീഷ് തേവലപ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും 130-ാം നമ്പര്‍ ശക്തി വനിതാസമാജത്തിന്റെയും നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. വനിതാസമാജം പ്രസിഡന്റ് ലീലാമണിയമ്മയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ആഘോഷപരിപാടി കരയോഗം പ്രസിഡന്റ് ജഗദീഷ് തേവലപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിന്ധു എസ്.നായര്‍, കെ.വേലായുധന്‍ നായര്‍, മുരളീധരന്‍ നായര്‍, സോമന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, മനോജ് കുമാര്‍, ജയകൃഷ്ണന്‍, ശാന്തി, നവീന്‍, ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. വനിതാ സമാജങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ ഓണപ്പൂക്കളമൊരുക്കി കലാപരിപാടികളും ഓണസദ്യയും നടത്തി.