Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ്കമ്മിറ്റികളുടെ ഭാരവാഹികളുടെ യോഗം
16/09/2019
37-ാമത് ശ്രീമദ് ഭാഗവത സത്രത്തിന്റെ നിര്‍വ്വഹണസമിതി സബ് കമ്മിറ്റികളുടെ ഭാരവാഹികളുടെ യോഗത്തില്‍ സത്രസമിതി വൈസ് പ്രസിഡന്റ് എസ്.നാരായണസ്വാമി പ്രസംഗിക്കുന്നു.

വൈക്കം: ഡിസംബര്‍ 12 മുതല്‍ 22 വരെ വൈക്കം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 37-ാമത് ശ്രീമദ് ഭാഗവത സത്രത്തിന്റെ നിര്‍വ്വഹണസമിതിയുടെ സബ്കമ്മിറ്റികളുടെ ഭാരവാഹികളുടെ യോഗം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. യോഗത്തില്‍ സത്രനിര്‍വ്വഹണസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സത്രസമിതി വൈസ് പ്രസിഡന്റ് എസ്.നാരായണസ്വാമി, നിര്‍വ്വഹണസമിതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ് പ്ലാത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സത്രനിര്‍വ്വഹണസമിതിയുടെ കീഴിലുള്ള 28 സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതുവരെയുളള സത്രനിര്‍വ്വഹണസമിതിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്ത് യോഗം അംഗീകരിച്ചു.