Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രീമാര്യേജ് കൗണ്‍സലിംഗ് കോഴ്‌സിന്റെ സമാപനസമ്മേളനവും സര്‍ട്ടിഫിക്കററ് വിതരണവും
05/03/2016
തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ 3-ാമത് പ്രീമാര്യേജ് കൗണ്‍സലിംഗ് കോഴ്‌സിന്റെ സമാപന സമ്മേളനവും സര്‍ട്ടിഫിക്കററ് വിതരണവും വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

കെ.ആര്‍.നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ 6010 നമ്പര്‍ മേവെള്ളൂര്‍ ശാഖാ ആഡിറേറാറിയത്തില്‍ നടന്ന പ്രീമാര്യേജ് കൗണ്‍സലിംഗ് കോഴ്‌സിന്റെ സമാപനസമ്മേളനവും സര്‍ട്ടിഫിക്കററ് വിതരണവും വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദീര്‍ഘകാലമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ സജീവ പ്രവര്‍ത്തകനും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ബിജു.വി.കണ്ണേഴന് സ്വീകരണം നല്‍കി. യോഗത്തില്‍ ഇ.ഡി.പ്രകാശന്‍, കെ.ആര്‍.സുനില്‍ കുമാര്‍, അച്ചൂഗോപി, സിന്ധുവിജയകുമാര്‍, രഞ്ജിത്ത് മൂലമ്പുറം, അജിത്കുമാര്‍ വി.ആര്‍, സജീവ് വി.റ്റി, സുപീഷ് പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.