Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും
16/09/2019
വൈക്കം ഭഗവതിനഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും പ്രസിഡന്റ് കെ.വി പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഭഗവതിനഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും പട്ടാര്യസമാജം ഹാളില്‍ പ്രസിഡന്റ് കെ.വി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ വിജയപ്പന്‍, സംഗീതജ്ഞന്‍ ജി.വാസുദേവന്‍ നമ്പൂതിരി, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ഗോപകുമാര്‍ തച്ചാട്ട്, രാജന്‍ പി.രാജധാനി, പരമേശ്വരന്‍ കെ.തോട്ടുചിറ, വിജയകുമാര്‍ എം. കളവങ്കോടം, സലിം മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി. വിവിധ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.