Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും, കുടുംബസംഗമവും
16/09/2019
എസ്.എന്‍.ഡി.പി യോഗം 128-ാം നമ്പര്‍ വടക്കേമുറി ശാഖയിലെ ഗുരുപാദം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും വൈക്കം യൂണിയന്‍ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 128-ാം നമ്പര്‍ വടക്കേമുറി ശാഖയിലെ ഗുരുപാദം കുടുംബയൂണിറ്റിന്റെ വാര്‍ഷികവും, ഓണാഘോഷവും, കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് തടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ-പുരസ്‌കാര വിതരണവും പി.വി ബിനേഷ് നിര്‍വഹിച്ചു. ചെയര്‍മാന്‍ സി.ആര്‍ രാജേഷ്, കണ്‍വീനര്‍ സി.എന്‍ മഹിളാമണി, വനിതാ സംഘം പ്രസിഡന്റ് ലീലാ ബാബു, മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.