Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയദിനഘോഷയാത്ര വര്‍ണ്ണാഭമായി.
13/09/2019
ചതയദിനാഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 54 ശാഖയോഗങ്ങള്‍ പങ്കെടുത്ത ചതയദിനഘോഷയാത്ര

വൈക്കം: നഗരത്തെ പീതസാഗരമാക്കി വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തിയ ചതയദിനഘോഷയാത്ര വര്‍ണ്ണാഭമായി. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലെ പതിനായിരത്തിലധികം ശ്രീനാരായണീയരാണ് പീത വസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പഞ്ചവാദ്യം, വേഷവിതാനങ്ങള്‍ അണിഞ്ഞ ടാബ്ലോകള്‍, നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാപ്രകടനങ്ങള്‍, കഥകളി, തെയ്യം, വാദ്യഘോഷങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ഘോഷയാത്രയ്ക്ക് മോടി കൂട്ടി. വൈകിട്ട് 2ന് യൂണിയന്‍ ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്ര കച്ചേരിക്കവല, പടിഞ്ഞാറെനട, വടക്കേനട, വലിയകവല, ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി വഴി സമ്മേളനസ്ഥലമായ ആശ്രമം സ്‌കൂളിലേക്ക് നീങ്ങി. ഗുരുദേവന്റെ ഛായചിത്രം അലങ്കരിച്ചു വച്ച വില്ലുവണ്ടിയുമായി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷും, സെക്രട്ടറി എം.പി സെന്നും ഘോഷയാത്രയ്ക്ക് മുന്നില്‍ നീങ്ങി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, പി.വി വിവേക്, രാജേഷ് മോഹനന്‍, വി.മോഹനന്‍, കെ.പി ഷാജി, എ.പി കൃഷ്ണകുമാര്‍, അഭിലാഷ്, എന്‍.വിജയന്‍, എം.പ്രഭാകരന്‍, വനിത യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.