ഓണാഘോഷവും കുടുംബമേളയും നടത്തി.
13/09/2019
കിഴക്കുംഞ്ചേരി തെക്കേമുറി 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കിഴക്കുംചേരി തെക്കേമുറി 1603-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബമേളയും നടത്തി. യൂണിയന് വൈസ് പ്രസിഡന്റ് അപ്പുനായരുടെ അദ്ധ്യക്ഷതയില്‍ പുഴവായിക്കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി കെ.എം നാരായണ നായര്‍, കണ്‍വീനര്‍ പ്രമോദ് ചന്ദ്രന്, പി.കണ്ണന്, രാജ്മോഹന്‍, ആര്.പത്മകുമാര്‍, വനിതാസമാജം പ്രസിഡന്റ് എ.ശ്രീകല, സെക്രട്ടറി ദേവി പാര്‍വ്വതി, രാജശേഖരന് നായര്‍, കെ.രാധാകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ പങ്കെടുത്ത കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.