Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയദിന സൈക്കിള്‍ റാലി നടത്തി.
13/09/2019
ചയതദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്‍ നടത്തിയ ചതയദി സൈക്കിള്‍ റാലി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവജയന്തിയോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ചതയദിന സൈക്കിള്‍ റാലി നടത്തി. യൂണിയന്‍ പരിധിയില്‍പ്പെട്ട നിരവധിശാഖകളില്‍ നിന്നെത്തിയ നൂറുകണക്കിന് യുവതി യുവാക്കള്‍ റാലിയില്‍ പങ്കുചേര്‍ന്ന് നഗരം ചുറ്റി. ആശ്രമം സ്‌കൂള്‍ മൈതാനത്തുനിന്നും പുറപ്പെട്ട റാലി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഫഌഗ് ഓഫ് ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക്, സെക്രട്ടറി എം.ടി അനില്‍കുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, വനിത യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, കെ.ഷാജി, ഹരിമോന്‍, ബിനീഷ്, ശങ്കര്‍ദാസ്, അശോകന്‍, രമേഷ്, രതീഷ് അക്കരപ്പാടം എന്നിവര്‍ നേതൃത്വം നല്‍കി. ആശ്രമം സ്‌കൂളില്‍ ചതയദിന സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക് അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.