Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊപ്രപുരയ്ക്ക് തീ പിടിച്ച് വന്‍നാശം.
12/09/2019
ടി.വി പുരം പഞ്ചായത്തിലെ മായംപറമ്പില്‍ എം.വി ജോര്‍ജ്ജിന്റെ കൊപ്രപുര കത്തി നശിച്ച നിലയില്‍

വൈക്കം: ടി.വി പുരം പഞ്ചായത്തിലെ മായംപറമ്പില്‍ എം.വി ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള കൊപ്രപുരയ്ക്ക് തീ പിടിച്ച് വന്‍നാശം. കഴിഞ്ഞ രാത്രിയിലാണ് കൊപ്രക്കളം അഗ്നിക്കിരയായത്. വൈക്കം അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളും വൈക്കം പോലീസും വൈദ്യൂതി ജീവനക്കാരും വേഗത്തിലെത്തി തീ അണയ്ക്കുകയായിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ അഗ്നിജ്വാലകള്‍ ഉയര്‍ന്നു പൊങ്ങി. ഒച്ചകേട്ട് അയല്‍വാസികള്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസിയായ സുരേന്ദ്രഭവനിലെ സുരേന്ദ്രന്റെ വീടിനും ചെറിയ കേടുപാടുകള്‍ ഉണ്ടായി. ഉണക്കാന്‍ ഇട്ടിരുന്ന 4 ടണ്‍ കൊപ്രയാണ് കത്തി നശിച്ചതെന്ന് ഉടമ പറഞ്ഞു. എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.