Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്റെ (പുന്നല) നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ജന്മദിനാഘോഷം നടത്തി
12/09/2019
കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനാഘോഷം കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സമൂഹത്തില്‍ അയ്യങ്കാളിയുടെ വിപ്ലവകരമായ പോരാട്ടങ്ങളാണ് കേരള നവോത്ഥാനത്തിന്റെ ഗതി മാറ്റിയതെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. കെ.പി.എം.എസ് വൈക്കം യൂണിയന്റെ (പുന്നല) നേതൃത്വത്തില്‍ നടത്തിയ 156-ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളവാക്കുളം ബസ് ടെര്‍മിനലില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി വിജയന്‍, വൈക്കം വിനോദ്, സുമേഷ് മോഹനന്‍, അഭിലാഷ് മുരിപ്പത്ത്, ആര്‍.പ്രസന്നന്‍, സനില്‍ കുമാര്‍, സദാനന്ദന്‍, ശ്രീദേവി അനിരുദ്ധന്‍, ശ്രീകാന്ത്, ശ്രീജ ബാബു, കനക മുരളി, സ്വപ്‌ന മനോജ്, സന്ദീപ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.