Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ യോഗവും കാവ്യാഞ്ജലിയും
05/03/2016

ബ്രഹ്മമംഗലം വിദ്യാ സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രഹ്മമംഗലം വി.എച്ച്.എസ്.എസ് അങ്കണത്തില്‍ വച്ച് മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ അനുസ്മരണ യോഗവും കാവ്യാഞ്ജലിയും സംഘടിപ്പിച്ചു. ചടങ്ങില്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.കെ.ഹരികുമാര്‍, പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി പ്രൊഫ. സുജാ സൂസന്‍ ജോര്‍ജ്ജ്, സണ്ണി ചെറിയാന്‍, മണര്‍കാട് ശശികുമാര്‍, അരവിന്ദന്‍ കെ.എസ്.മംഗലം, ബ്രഹ്മമംഗലം മാധവന്‍, സി.എന്‍.ചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങി പ്രമുഖ സാംസ്‌ക്കാരിക സാഹിത്യ നായകന്‍മാരും പങ്കെടുത്തു. ഒ.എന്‍.വിയുടെ പ്രശസ്ത കവിതകളും നാടക-സിനിമാ ഗാനങ്ങളും കോര്‍ത്തിണക്കി മികച്ച ഗായകര്‍ പ്രിയകവിക്ക് കാവ്യാഞ്ജലിയും അര്‍പ്പിച്ചു.
...............................................................