Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈനുങ്കല്‍ ജംഗ്ഷനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന്
12/09/2019

വൈക്കം: വൈക്കം-മൂത്തേടത്തുകാവ് റോഡില്‍ പൈനുങ്കല്‍ ജംഗ്ഷനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് എ.ഐ. വൈ.എഫ് ടി.വി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിലെ പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുപോയതാണ് വെള്ളക്കെട്ട് ഉണ്ടാകാനുള്ള പ്രധാന കാരണം. വെള്ളക്കെട്ട് അധികവും പൈനുങ്കല്‍ ജംഗ്ഷന്‍ മുതല്‍ മരോട്ടിച്ചുവട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ്. റോഡിന് സമാന്തരമായി കെ.വി കനാലും വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന പഞ്ചായത്ത് തോട് നിലവിലുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ സമീപതോടുമായി ബന്ധിപ്പിച്ചുകൊണ്ട് അടിയന്തിരമായി ഓട നിര്‍മ്മിക്കണമെന്ന് യോഗം അധികാരികളോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മേഖലാ പ്രസിഡന്റ് എസ്.പ്രതാപന്‍, സെക്രട്ടറി വി.ടി മനീഷ് എന്നിവര്‍ പറഞ്ഞു.