Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമ്മ മലയാളം പുരസ്‌കാര സമര്‍പ്പണസമ്മേളനം 15ന്
12/09/2019

വൈക്കം: തലയോലപ്പറമ്പ് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ പ്രവാസി എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച കഥകള്‍ക്ക് നല്‍കുന്ന അമ്മ മലയാളം പുരസ്‌കാരം തമ്പി ആന്റണിയുടെ പുസ്തകമായ വാസ്‌കോഡിഗാമയ്ക്ക് നല്‍കും. 15നു വൈകുന്നേരം നാലിന് തലയോലപ്പറമ്പ് ഫെഡറല്‍ നിലയ അങ്കണത്തില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണസമ്മേളനം സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ബഷീര്‍ സ്മാരകസമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടനും സംവിധായകനുമായ ശ്രീനിവാസന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. ചലച്ചിത്ര സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണന്‍ പ്രശസ്തി സമര്‍പ്പണവും, സിബി മലയില്‍ മുഖ്യപ്രഭാഷണവും നടത്തും. സാഹിത്യനിരൂപകന്‍ ഡോ. എം.എന്‍ കാരശ്ശേരി ബഷീര്‍ അനുസ്മരണം നടത്തും. ഡോ. പോള്‍ മണലില്‍, ജോസ് പനച്ചിപ്പുറം, മോന്‍സ് ജോസഫ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, എം.ഡി. ബാബുരാജ്, പി.ജി ഷാജിമോന്‍, മോഹന്‍ ഡി.ബാബു, പ്രൊഫ. കെ.എസ്. ഇന്ദു, ടോമി കല്ലാനി, ഡോ. എസ്.ലാലിമോള്‍, ബിപിന്‍ ചന്ദ്രന്‍, ജസീര്‍ തെക്കേക്കര എന്നിവര്‍ പങ്കെടുക്കും. യുവഗാനരചയിതാവ് അജീഷ് ദാസന്‍, കഥാകൃത്ത് മജീദ് സെയ്ദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.