Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചതയദിനാഘോഷത്തിനായി വൈക്കം നഗരം
10/09/2019

വൈക്കം: ചതയദിനാഘോഷത്തിനായി വൈക്കം നഗരം പീതവര്‍ണ്ണത്തിലായി. വെള്ളിയാഴ്ച വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങള്‍ പങ്കെടുക്കുന്ന ചതയദിന റാലിയില്‍ പതിനായിരത്തിലധികം ശ്രീനാരായണീയര്‍ പങ്കെടുക്കും. നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കും. രാവിലെ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, 9ന് ആശ്രമം സ്‌കൂളില്‍ നിന്ന് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ചതയദിന സന്ദേശ സൈക്കിള്‍ റാലി നടക്കും. വൈകിട്ട് 2ന് എസ്.എന്‍.ഡി.പി യൂണിയന്‍ ആസ്ഥാനത്ത് നിന്ന് സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂള്‍ മൈതാനത്തിലേക്ക് ചതയദിന റാലി പുറപ്പെടും. വൈകിട്ട് 5ന് ആശ്രമം സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന ജയന്തിയാഘോഷം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.തിലോത്തമന്‍ ചതയദിന സന്ദേശം നല്‍കും. സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യക്ഷേമനിധി വിതരണം മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ നടത്തും. കേരള പോലീസ് ചീഫ് ലോക്‌നാഥ് ബഹ്‌റ പ്രതിഭകളെ ആദരിക്കും. അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ മെറിറ്റ് അവാര്‍ഡ് വിതരണം നടത്തും. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് സമ്മാനദാനം നിര്‍വഹിക്കും.