Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും
10/09/2019
ചെത്തുതൊഴിലാളി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ കുടുംബസംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെത്തുതൊഴിലാളി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എന്‍ ഹരിയപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍ സ്‌കോളര്‍ഷിപ്പ് വിതരണവും കുടുംബസഹായ ഫണ്ട് വിതരണം യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശനും നിര്‍വഹിച്ചു. എം.എസ് സുരേഷ്, ബി.രാജേന്ദ്രന്‍, പി.സുഗതന്‍, എം.ഡി ബാബുരാജ്, ഡി.രഞ്ജിത്ത് കുമാര്‍, കെ.നാരായണന്‍, കെ.എ രവീന്ദ്രന്‍, എം.കെ സനല്‍കുമാര്‍, പി.ഡി വിനോദ്, പി.ആര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.