Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റ് വിതരണം
09/09/2019
ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുടങ്ങിയ നാരായണീയ പാരായണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വൈറ്റില ശ്രീരാമകൃഷ്ണമഠം ഉപാധ്യക്ഷന്‍ തത്പുരുഷാനന്ദ പുരിസ്വാമി നിര്‍വഹിക്കുന്നു.

വൈക്കം: നാരായണീയം പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും പുണ്യമാണെന്നും നാരായണീയം മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്റെ വാതരോഗം മാറുന്നതിനായി ഭഗവാന് സമര്‍പ്പിച്ചത് ഏകാദശി നാളിലാണെന്നും വൈറ്റില രാമകൃഷ്ണാശ്രമം മഠം ഉപാദ്ധ്യക്ഷന്‍ തത്പുരുഷാനന്ദ സ്വാമികള്‍ പറഞ്ഞു. 108 ദിവസത്തെ നാരായണീയ പാരായണം നാടിന് ഐശ്വര്യവും സമൃദ്ധിയും കൈവരുത്തുമെന്നും ഏകാദശിനാളില്‍ നാരായണീയ പാരായണത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 12 മുതല്‍ 22 വരെ വൈക്കം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 37-ാമത് ശ്രീമദ് ഭാഗവത സത്രത്തിന് മുന്നോടിയായി 108 ദിവസത്തെ നാരായണീയ പാരായണത്തിന്റെ 13-ാം ദിവസമായ ഇന്നലെ മാരാരിക്കുളം ശ്രീരുദ്രം നാരായണീയ പാരായണസമിതിക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.കൃഷ്ണകുമാര്‍, കെ.പി ജിനീഷ് കുമാര്‍, പി.എന്‍ രാധാകൃഷ്ണന്‍, ഹരികൃഷ്ണന്‍, നാരായണീയ പാരായണ സമിതി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍കുമാര്‍, കണ്‍വീനര്‍ മായാ രാജേന്ദ്രന്‍, കൃഷ്ണമ്മ ഹരികുമാര്‍, മഹിളാമണി മണിയപ്പന്‍, ചന്ദ്രസേനക്കുറുപ്പ്, രാധാകൃഷ്ണന്‍ അടിയാക്കല്‍,പുഷ്പമ്മ ജയഭവന്‍ എന്നിവര്‍ പങ്കെടുത്തു.