Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ കുമാരന്‍ അനുസ്മരണവും സംസ്ഥാനതല ഏകാങ്ക നാടകമത്സരവും നടത്തി.
09/09/2019
ഇപ്റ്റ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാലാക്കല്‍ കുമാരന്‍ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇപ്റ്റ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ-നാടക രംഗത്തെ പ്രശസ്തനായിരുന്ന കാലാക്കല്‍ കുമാരന്‍ അനുസ്മരണവും സംസ്ഥാനതല ഏകാങ്ക നാടകമത്സരവും നടത്തി. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. നടന്‍ പി.ബാലചന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാല കാലക്കല്‍, എന്‍.മോഹനന്‍, സി.പി ലെനിന്‍, മോഹന്‍ ഡി ബാബു, മുരളി വാഴമന, പി.സതീഷ്, പി.സോമന്‍പിള്ള, വൈക്കം നാണപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനതല ഏകാങ്ക നാടക മത്സരത്തില്‍ കോഴിക്കോട് നവചേതന അവതരിപ്പിച്ച ചൂണ്ടക്കാരന്‍ നാടകത്തിന് ഒന്നാം സമ്മാനവും കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍ അവതരിപ്പിച്ച അദ്രമാന്‍ നാടകത്തിന് രണ്ടാം സ്ഥാനവും മികച്ച നടീ-നടന്‍മാര്‍ക്കായി കാവ്യാ സുരേഷും സുരേഷും അവാര്‍ഡുകള്‍ നേടി. സംവിധായകനുള്ള അവാര്‍ഡ് കെ.എസ് അജയനും, ബാലതാരത്തിനുള്ള സമ്മാനം ബേബി അലീന രവീന്ദ്രനും ലഭിച്ചു.