Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
09/09/2019
തീര്‍ത്ഥാടനകേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയിലെ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളികളിലെ വനിതകളുടെ നേതൃത്വത്തില്‍ നടത്തിയ ജപമാല പ്രദക്ഷിണം

വൈക്കം: കൊന്ത ചൊല്ലി മാതാവിനെ ധ്യാനിച്ച് വിശ്വാസികള്‍ നടത്തിയ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ മാതാവിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് വൈക്കം ഫൊറോനയിലെ 19 ഇടവക പള്ളികളിലെ വനിതകളുടെ നേതൃത്വത്തിലായിരുന്നു ജപമാല പ്രദക്ഷിണം. ഭക്തിയും വിശ്വാസവും നിറഞ്ഞ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വനിതകള്‍ കൊന്ത ചൊല്ലി നീങ്ങി. വിവിധ ഇടവകപള്ളികളില്‍ നിന്നെത്തിയ വിശ്വാസികള്‍ ബണ്ട്‌റോഡ് ജംഗ്ഷനിലെ കപ്പേളയില്‍ ഒത്തുകൂടി. രണ്ട് കിലോമീറ്റര്‍ കാല്‍നട യാത്രചെയ്താണ് പള്ളിയിലേക്ക് നീങ്ങിയത്. വെല്‍ഫെയര്‍ സര്‍വ്വീസ് ഫൊറോന പ്രസിഡന്റ് റോസി മലയാറ്റിലിന്‍ പേപ്പര്‍ പതാക കൈമാറി. ഫൊറോന വികാരി ഫാ.ജോസഫ് തെക്കിനേന്‍ ഫഌഗ് ഓഫ് ചെയ്തു. വെച്ചൂര്‍ പള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴ, ഫാ.ജോണ്‍ അയിനിയാടന്‍, ഫാ.ജിജി ചെങ്ങിണിയാടന്‍, ഫാ.ബെന്നി പാറേക്കാട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ ചൊവ്വരാന്‍, ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജപമാല പ്രദക്ഷിണം പള്ളിയില്‍ എത്തിയ ശേഷം എറണാകുളം -അങ്കമാലി അതിരൂപതാ വികാരി ജനറല്‍ മോണ്‍സീഞ്ചോര്‍ ജോസ് പുതിയേടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും നൊവേനയും നടത്തി. വെച്ചൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് ഇതാദ്യാമായാണ് വനിതകളുടെ കൂട്ടായ്മയില്‍ ഫൊറോനതലത്തില്‍ ജപമാല പ്രദക്ഷിണം നടത്തിയത്.