Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണപ്പൂക്കളമത്സരം നടത്തി.
09/09/2019
താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഓണപ്പൂക്കളമത്സരത്തില്‍ വിജയികളായവര്‍ ഒത്തുകൂടി ആഹ്ലാദം പങ്കുവയ്ക്കുന്നു.

വൈക്കം: ഓണഘോഷങ്ങളുടെ ഭാഗമായി താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണയന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ വനിതാസമാജങ്ങളെ പങ്കെടുപ്പിച്ച് ഓണപ്പൂക്കളമത്സരം നടത്തി. തിരഞ്ഞെടുക്കപ്പെട്ട സമാജങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. അവസാന റൗണ്ടില്‍ എത്തിയ ഏഴ് ടീമുകളാണ് മികവുറ്റ പൂക്കളങ്ങള്‍ തീര്‍ത്തത്. 534-ാം നമ്പര്‍ ടി.വി പുരം വനിതസമാജം ഒന്നാം സ്ഥാനം നേടി. 535-ാം നമ്പര്‍ തോട്ടകം വനിതാ സമാജവും, 842-ാം നമ്പര്‍ കടുത്തുരുത്തി സമാജവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കെ.എന്‍.എന്‍ സ്മാരക എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മത്സരാര്‍ത്ഥികളെ അഭിനന്ദിച്ചു. യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, പി.എന്‍ രാധാകൃഷ്ണന്‍, എസ്.മുരുകേശ്, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, സെക്രട്ടറി ഇന്ദിരാമണി, ദേവി പാര്‍വ്വതി, ശ്രീദേവി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.