Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ്
05/03/2016

വൈക്കം നഗരസഭയുടെ 2015-16 പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യമായി കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് ഇന്ന് വൈക്കം വെല്‍ഫയര്‍ സെന്ററില്‍ വച്ച് നടത്തി. രാവിലെ 8.30 മുതല്‍ 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ അതിര്‍ത്തിയിലുള്ള ഏഴായിരത്തോളം വീടുകളില്‍ ആശാ/അംഗന്‍വാടി വര്‍ക്കര്‍മാരുടെ സഹായത്തോടെ സര്‍വ്വേ നടത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ആളുകളെ ക്യാമ്പില്‍ എത്തിച്ച് കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഗാ ക്യാമ്പില്‍ കണ്ടെത്തുന്ന രോഗികളെ മാര്‍ച്ച് 29ന് എറണാകുളം ആര്‍.സി.സിയുടെ സഹായത്തോടെ നടത്തപ്പെടുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിച്ച് കൂടുതല്‍ രോഗനിര്‍ണ്ണയം നടത്തപ്പെടുന്നതാണ്.