ഓണാഘോഷവും കുടുംബസംഗമവും
09/09/2019
പ്രതീക്ഷനഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും മുതിര്‍ന്ന അംഗം സി.ആര്.ജി നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പ്രതീക്ഷനഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും ലയണ്‍സ് ക്ലബ് ഹാളില്‍ മുതിര്‍ന്ന അംഗം സി.ആര്.ജി നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ശിവരാമകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സുനില്‍കുമാര്‍, എം.അബു, അനില്‍ ഗാന്ധി, രഘുനാഥ്, റാണി ചന്ദ്രന്, സീമ, യമുന, ഡി.വിജയകുമാര്‍, കെ.അബ്ദുള്ള ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.