Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമവും ബോധവല്‍ക്കരണ സെമിനാറും നടത്തി
09/09/2019
സ്‌നേഹ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്‌നേഹ സംഗമവും ബോധവല്‍ക്കരണ സെമിനാറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിഴക്കേനട സ്‌നേഹ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്‌നേഹസംഗമവും ബോധവല്‍ക്കരണ സെമിനാറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി വിഷയത്തില്‍ ആക്ടീവ് മൈന്‍ഡ് ക്ലിനിക് ഡയറക്ടര്‍ ദിലീപ് കൈതയ്ക്കല്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. സെക്രട്ടറി കെ.ശിവപ്രസാദ്, ജനമൈത്രി സി.ആര്‍.ഒ സി.എ ബിജു, അനൂപ്, എസ്.ഹരിദാസന്‍ നായര്‍, വി.കെ വിജയന്‍, എ.ബി ശ്രീകുമാര്‍, സുധീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ സമ്മാനങ്ങല്‍ വിതരണം ചെയ്തു.