Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ആര്‍ ഗൗരിയമ്മയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷ പരിപടികളുടെ ജില്ലാതല ഉദ്ഘാടനം 17ന്
09/09/2019

വൈക്കം: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷ പരിപടികളുടെ ജില്ലാതല ഉദ്ഘാടനം 17നു വൈക്കം സത്യഗ്രഹസ്മാരക ഹാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ഗൗരിയമ്മ ഒരു നേര്‍ക്കാഴ്ച ഡോക്യുമെന്ററി പ്രദര്‍ശനം നടത്തും. മൂന്നിന് ഐക്യകേരളവും കെ.ആര്‍ ഗൗരിയമ്മയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി.കെ ഹരികുമാര്‍ വിഷയാവതരണം നടത്തും. ആഘോഷകമ്മിറ്റി കണ്‍വീനര്‍ എസ്.എന്‍.ടി ബാബു മോഡറേറ്ററാകും. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, സിനിമാ തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, എ.വി താമരാക്ഷന്‍, തോമസ് ഉണ്ണിയാടന്‍, ആര്‍.പൊന്നപ്പന്‍, തോമസ് ചാഴിക്കാന്‍ എം.പി, സി.കെ ആശ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, കെ.കെ ഗണേശന്‍, ടി.എന്‍ രമേശന്‍, ജോസ് പുത്തന്‍കാല, പി.കെ സുരേഷ്, ഡോ. പി.സി ബീനാകുമാരി, എം.പി ജയപ്രകാശ്, സുനിതാ വിനോദ്, ജെ.എം പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.