അരി വിതരണം ചെയ്തു.
09/09/2019
ടി.വി പുരം ആയുഷ് ജീവ ചാരിട്ടബിള്‍ സൊസൈറ്റി നിര്‍ധന രോഗികള്‍ക്ക് നല്കുന്ന അരി വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടി.വി പുരം ആയുഷ് ജീവ സൊസൈറ്റിയുടെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കും അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും 10 കിലോ അരി വീതം വിതരണം ചെയ്തു. ടി.വി പുരം ഫാര്‍മേഴ്സ് ബാങ്ക് ഹാളില്‍ നടന്ന അരി വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, ആയുഷ് ജീവ സെക്രട്ടറി കെ.വി ശിവജി, ഡോ: ഷാജി, എം.എസ് ലക്ഷ്ണണ് എന്നിവര്‍ പ്രസംഗിച്ചു.