Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
09/09/2019
കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌കൂളില്‍ എല്‍.പി-യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ എല്‍.പി-യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി ബിജു അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍ ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍, സ്‌കൂള്‍ മാനേജര്‍ എ.എ നൗഷാദ്, അധ്യാപിക ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു.