Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും പൂക്കളമത്സരവും സംഘടിപ്പിച്ചു.
09/09/2019
വൈക്കം താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്റെ ഓണാഘോഷവും പൂക്കളമത്സരവും എന്‍.എസ്.എസ് യൂണിയന്‍ ്പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും പൂക്കളമത്സരവും സംഘടിപ്പിച്ചു. എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഇന്ദിരാമണി, ശ്രീദേവി ഉണ്ണികൃഷ്ണന്‍, ദേവി പാര്‍വതി, എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍, കെ.എസ് സാജുമോന്‍, അയ്യേരി സോമന്‍, എസ്.മുരുകേശ്, എന്നിവര്‍ പങ്കെടുത്തു. താലൂക്കിലെ 97 കരയോഗങ്ങളിലെ വനിതകള്‍ പൂക്കള മത്സരത്തില്‍ പങ്കെടുത്തു.