Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം ആഘോഷിക്കാന്‍ മത്സ്യഫെഡിന്റെ ഞാറയ്ക്കല്‍, മാലിപ്പുറം, കാട്ടിക്കുന്ന് പാലായ്ക്കരി അക്വാ ടൂറിസം സെന്ററുകള്‍ ഒരുങ്ങി.
07/09/2019

വൈക്കം: ഓണം ആഘോഷിക്കാന്‍ മത്സ്യഫെഡിന്റെ ഞാറയ്ക്കല്‍, മാലിപ്പുറം, കാട്ടിക്കുന്ന് പാലായ്ക്കരി അക്വാ ടൂറിസം സെന്ററുകള്‍ ഒരുങ്ങി. ജലമാര്‍ഗം 20 പേര്‍ക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന വലിയ ബോട്ടില്‍ മത്സ്യഫെഡിന്റെ മൂന്നു അക്വാ ടൂറിസം സെന്ററുകളിലെയും മനോഹരമായ കാഴ്ചകള്‍ കണ്ടു ബോള്‍ഗാട്ടി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, പാതിരാമണല്‍ എന്നിവിടങ്ങളിലേക്ക് ട്രിപ്പുകള്‍ ഉണ്ട്. കരമാര്‍ഗം മൂന്നു അക്വാ ടൂറിസം സെന്ററുകള്‍ കൂടാതെ വല്ലാര്‍പാടം പള്ളി, ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, ഇടപ്പള്ളി ലുലു മാള്‍, തൃപ്പൂണിത്തുറ ഹില്‍പാലസ്, കുമരകം പക്ഷി സങ്കേതം, വൈക്കം മത്സ്യഫെഡ് ഫിഷ് ഗ്യാലക്‌സി, വൈക്കം കായലോര ബീച്ച് എന്നിവിടങ്ങളിലേക്കും യാത്രകള്‍ ഒരുക്കിയിട്ടുണ്ട്. തൈക്കൂടം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടെ നിന്നും മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞാറയ്ക്കല്‍ അക്വാ ടൂറിസം സെന്ററില്‍ സ്ഥാപിച്ച, പഴയകാലത്ത് കര്‍ഷകര്‍ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ജലചക്രം കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. കൂടാതെ സെന്ററിലെ ജീവനക്കാര്‍ തന്നെ പി.വി.സി പൈപ്പ് കൊണ്ടു നിര്‍മിച്ച ചങ്ങാടം വേറിട്ട ഓണം കാഴ്ചയാണ്. കാട്ടിക്കുന്ന് പാലായ്ക്കരി അക്വാ ടൂറിസം സെന്ററില്‍ നവീകരിച്ച പാര്‍ക്കും കയാക്കിങും ആണ് ഓണസമ്മാനം. കൂടാതെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന ചീനവല സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൈവരികള്‍ ഉളളതിനാല്‍ സുരക്ഷിതമായി ചീന വലയുടെ സമീപത്തുനിന്ന് സഞ്ചാരികള്‍ക്ക് സുന്ദരമായ ഫോട്ടോ എടുക്കാന്‍ കഴിയും. കൂടാതെ സൈക്കിള്‍ സവാരി നടത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാലിപ്പുറം അക്വാ ടൂറിസം സെന്ററില്‍ കണ്ടല്‍ പാര്‍ക്കിന് ഇടയിലൂടെ ബോട്ട് യാത്ര നടത്തുവാനുള്ള നിര്‍മാണജോലികള്‍ പുരോഗമിച്ചു വരുന്നു.