Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമം നടത്തി.
04/03/2016
വൈക്കം താലൂക്ക് ആശുപത്രിയിലെ പാലിയേററീവ് പരിചരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌നേഹസംഗമം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

നഗരസഭ പ്രദേശത്തെ രോഗികള്‍ക്ക് സ്വാന്തനം പകര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയിലെ പാലിയേററീവ് പരിചരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗമം നടത്തി. വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ പങ്കജം, പാലിയേററീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേററര്‍ ടോമി ജോര്‍ജ്ജ് എന്നിവര്‍ ക്ലാസ് എടുത്തു. ആശുപത്രി സൂപ്രണ്ട് ഗീത കെ.നായര്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, ഡോ. സപ്ന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കിററ് വിതരണം, കലാപരിപാടികള്‍ എന്നിവ നടന്നു.