Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് വിവിധ മേഖലകളില്‍ ഓണാഘോഷം നടത്തി.
07/09/2019
നഗരസഭാ ജീവനക്കാര്‍ ഓണപ്പൂക്കളമിട്ട് ഓണാഘോഷം നടത്തുന്നു.

വൈക്കം: ഓണപ്പൂക്കളമിട്ട് സദ്യയൊരുക്കി വൈക്കത്ത് വിവിധ മേഖലകളില്‍ ഓണാഘോഷം നടത്തി. ജീവനക്കാരും സമുദായ സംഘടനകളും, സ്ഥാപനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ഓണാഘോഷങ്ങള്‍ നടത്തി. വൈക്കം എസ്.എന്‍.ഡി.പി യോഗം വനിതായൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനത്ത് പൂക്കളമിട്ട് സദ്യയുമൊരുക്കിയാണ് ഓണാഘോഷം നടത്തിയത്. പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍, വൈസ് പ്രസിഡന്റ് രമാ സജീവന്‍, മണി മോഹന്‍, സിനി പുരുഷന്‍, സുശീല സാനു, കനകമ്മ പുരുഷന്‍, അശ്വതി കിഷോര്‍, സുനില അജിത്, സുശീല മഹേന്ദ്രന്‍, രത്‌നകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

ഗംഗാനഗര്‍ റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം നഗരസഭ പ്രതിപക്ഷ നേതാവ് എം.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഗോപിക രമേശനെയും ഗായകന്‍ വി.ഹരികൃഷ്ണനെയും ചടങ്ങില്‍ അനുമോദിച്ചു. പി.എന്‍ രാധാകൃഷ്ണന്‍, ആശാ പ്രതാപചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും നടത്തി.

പുളിഞ്ചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ പരിപാടി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സചിവോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു, രേണുക രതീഷ്, എസ്.ഹരിദാസന്‍ നായര്‍, കെ.വേണു എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികളും ഓണസദ്യയും നടത്തി.

നഗരസഭയില്‍ ജീവക്കാരുടെ നേതൃത്വത്തില്‍ ഓണപ്പൂക്കളവും സദ്യയും കൂട്ടായ്മയും നടത്തി. ചെയര്‍മാന്‍ പി.ശശിധരന്‍, സെക്രട്ടറി രമ്യ കൃഷ്ണന്‍, സൂപ്രണ്ട് ഒ.വി മായ, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, പി.മിനി, പി.അഖില, സന്ധ്യാ ശിവന്‍, ബിജു വി കണ്ണേഴന്‍ എന്നിവര്‍ പങ്കെടുത്തു.