Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതാകദിനം ആചരിച്ചു.
07/09/2019
ചതയദിനാഘോഷത്തിന്റെ മുന്നോടിയായി വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പതാക ദിനാചരണത്തില്‍ യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി ബിനേഷ് പതാക ഉയര്‍ത്തുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ മുന്നോടിയായി എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയനും 54 ശാഖായോഗങ്ങളും പതാകദിനം ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പി.വി ബിനേഷ് പതാകയുയര്‍ത്തി. സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, ഭാരവാഹികളായ രാജേഷ് മോഹന്‍, കെ.കെ ഹരിദാസ്, വിജയന്‍, വി.വേലായുധന്‍, സുധീര്‍ ഇടവട്ടം, പി.വി വിവേക്, രതീഷ് അക്കരപ്പാടം, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, വൈസ് പ്രസിഡന്റ് രമാ സജീവന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലും പതാകദിനാചരണ ചടങ്ങുകള്‍ നടത്തി. അതാതു ശാഖകളിലെ പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തി. യൂണിയന്റെ കീഴിലുള്ള എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീതവര്‍ണ്ണക്കൊടികള്‍ കെട്ടി.