Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ കുമാരന്‍ അനുസ്മരണം നാളെ നടത്തും.
07/09/2019

വൈക്കം: ഇപ്റ്റ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ-നാടകരംഗത്തെ സൂര്യതേജസ്സ് കാലാക്കല്‍ കുമാരന്റെ അനുസ്മരണം നാളെ നടത്തും. വൈകുന്നേരം 4 മണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. ഇപ്റ്റ വൈക്കം മണ്ഡലം പ്രസിഡന്റ് കെ.രമേശന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.പി ലെനിന്‍ സ്വാഗതമാശംസിക്കും. ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ അനുസ്മരണ പ്രഭാഷണവും സിനിമ നടന്‍ പി.ബാലചന്ദ്രന്‍ അവാര്‍ഡുദാനവും നടത്തും. എന്‍.മോഹനന്‍, മാല കാലാക്കല്‍, അരവിന്ദന്‍ കെ.എസ് മംഗലം, കെ.സി കുമാരന്‍, മോഹന്‍ ഡി ബാബു, മുരളി വാഴമന തുടങ്ങിയവര്‍ സംസാരിക്കും.