Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടയില്‍ ഷാജി അനുസ്മരണം നടത്തി.
07/09/2019

വൈക്കം: സി.പി.ഐ വൈക്കം ടൗണ്‍ ലോക്കല്‍ക്കമ്മറ്റിയംഗവും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ കണ്‍വീനറുമായിരുന്ന മാടയില്‍ ഷാജിയുടെ ഒന്നാം ചരമവാര്‍ഷികം സംഘടിപ്പിച്ചു. സി.പി.ഐ വൈപ്പിന്‍പടി ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍.അനില്‍ ബിശ്വാസ്, ആര്‍.ബിജു, ലോക്കല്‍ക്കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.പ്രസന്നന്‍, കമ്മിറ്റിയംഗങ്ങളായ രഘുനന്ദനന്‍, എന്‍.മോഹനന്‍, എ.സോമന്‍, അനീഷ്, കെ.വി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.