Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അങ്കണവാടികളില്‍ ഓണാഘോഷം നടത്തി
07/09/2019
ടി.വി പുരം പഞ്ചായത്ത് 11-ാം വാര്‍ഡിലെ പറക്കാട്ട് 103-ാം നമ്പര്‍ അംഗന്‍വാടിയില്‍ നടത്തിയ ഓണസദ്യ.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ പറക്കാട്ടുകുളം 103-ാം നമ്പര്‍ അംഗന്‍വാടിയില്‍ ഓണാഘോഷം നടത്തി. കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. വാര്‍ഡ് മെമ്പര്‍ രാഖി, അംഗന്‍വാടി വര്‍ക്കര്‍ ഡി.ഗിരിജ, ഹെല്‍പ്പര്‍ വൈദേഹി, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മൂത്തേടുത്തകാവ് എസ്.എന്‍ എല്‍.പി സ്‌കൂളില്‍ നിന്നും അംഗന്‍വാടി കുട്ടികള്‍ക്ക് പായസ വിതരണം നടത്തി. വയോജനങ്ങളും രക്ഷാകര്‍ത്താക്കളും ഓണ സദ്യയില്‍ പങ്കുചേര്‍ന്നു.

ടി.വി പുരം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ചെമ്മനത്തകര 62-ാം നമ്പര്‍ അംഗന്‍വാടിയില്‍ ഓണം ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ വിഷ്ണു ഉല്ലാസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അമ്മമാരുടെ പ്രതിനിധി ആമിന ചാലുതറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ വി.വി കനകാംബരന്‍ ഓണസന്ദേശം നല്‍കി. അംഗന്‍വാടി വര്‍ക്കര്‍ വിജി സന്തോഷ്, ഹെല്‍പ്പര്‍ അനില എന്നിവര്‍ പ്രസംഗിച്ചു. ഓരോ കുട്ടികളുടെയും അമ്മമാര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയില്‍ വയോജനങ്ങളും കുട്ടികളും എ.എല്‍.എം.എസ് കമ്മിറ്റി അംഗങ്ങളും പങ്കു ചേര്‍ന്നു. ഓണപ്പാട്ടും ഓണക്കളികളും നടത്തി.