Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മ ദിനാഘോഷം 17ന്
07/09/2019

വൈക്കം: അഖില കേരള വിശ്വകര്‍മ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ ദിനാഘോഷം 17നു കടുത്തുരുത്തിയില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉച്ചക്ക് രണ്ടിന് കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനില്‍ നിന്നും വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം നാലിന് കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ധനവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. താലൂക്ക് യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍, സെക്രട്ടറി എസ്.കൃഷ്ണന്‍, ട്രഷറര്‍ എസ്.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.