Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണവിപണിക്കായി കരുതിയ ഏത്തവാഴക്കൃഷി പ്രളയത്തില്‍ മുങ്ങി നശിച്ചു.
06/09/2019
ഉദയനാപുരം പഞ്ചായത്തില്‍ തറയില്‍ താഴ്ചയില്‍ റ്റി.വി വിജയന്‍ നടത്തിയ ഏത്തവാഴ തോട്ടം വെള്ളത്തില്‍ മുങ്ങി നശിച്ച നിലയില്‍

വൈക്കം: ഓണവിപണിക്കായി കരുതിയ ഏത്തവാഴക്കൃഷി പ്രളയത്തില്‍ മുങ്ങി നശിച്ചു. ഉദയനാപുരം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ തറയില്‍ താഴ്ചയില്‍ റ്റി.വി വിജയന്‍ നടത്തിയ കൃഷിയാണ് തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍ നശിച്ചത്. മാസങ്ങളോളം നീണ്ട കഠിനാദ്ധ്വാനം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ നിരാശയിലാണ് ഈ കര്‍ഷകന്‍. വൈക്കം താലൂക്കിന്റെ പല മേഖലകളിലും പാട്ടവ്യവസ്ഥയില്‍ സ്ഥലമെടുത്ത് ഏത്തവാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് വിജയന്‍. രണ്ടേക്കര്‍ സ്ഥലത്ത് 3 ലക്ഷം രൂപ ചെലവില്‍ നടത്തിയ ആയിരം വാഴകളാണ് വേര് ചീഞ്ഞും ഇല കരിഞ്ഞും നശിച്ചത്. കഴിഞ്ഞ വര്‍ഷവും വിജയന്റെ കൃഷിയിടം വെള്ളിലായി വന്‍ നഷ്ടമാണ് അന്നും സംഭവിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന കൃഷിനാശം വിജയന് താങ്ങാനാവാത്ത നഷ്ടമായി. എട്ടു ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ കൃഷിയില്‍ നഷ്ടമായതെന്ന് വിജയന്‍ പറഞ്ഞു. വായ്പ എടുത്താണ് കൃഷി നടത്തിയത്. ഉദയനാപുരം, വെച്ചൂര്‍, ടി.വി പുരം കൃഷിഭവനുകള്‍ നടത്തുന്ന ഓണച്ചന്തയിലേക്ക് ഏത്തവാഴക്കുലകള്‍ നല്‍കാന്‍ വിജയന്‍ കരാറെടുത്തിരുന്നു. കൃഷിനാശം മൂലം വിപണിയിലേക്ക് ആവശ്യമായ കുലകള്‍ വിതരണം ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് വിജയന്‍ പറഞ്ഞു.