Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഷ്ടപ്പെട്ട കാഴ്ച തിരികെ ലഭിക്കാന്‍ തൊഴിലാളി ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.
06/09/2019
കെ.ജി അനില്‍കുമാര്‍.

വൈക്കം: നഷ്ടപ്പെട്ട കാഴ്ച തിരികെ ലഭിക്കാന്‍ തൊഴിലാളി ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. തലയോലപ്പറമ്പ് കോലത്താര്‍ അക്ഷയ നിവാസില്‍ കെ.ജി അനില്‍ കുമാര്‍ ആണ് സഹായം തേടുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അനിലിനു മൂന്നു വര്‍ഷം മുന്‍പ് കാഴ്ചക്കുറവ് അനുഭവപ്പെട്ടതോടെ ചികിത്സ ആരംഭിച്ചു. കുറവില്ലാതെ വന്നതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് ആര്‍.ഐ.ഒ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വന്നതോടെ മധുര അരവിന്ദ് ആശുപത്രിയിലേക്കു ചികിത്സ മാറി. ഇപ്പോള്‍ വലതു കണ്ണിനു അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഇടതു കണ്ണിനു സാവകാശം ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കായി രണ്ടര ലക്ഷം രൂപയ്ക്കു മേല്‍ ചെലവ് വരും. കൂലിപ്പണിക്കാരനായ അനില്‍ ആകെയുള്ള അഞ്ചര സെന്റ് സ്ഥലത്ത് നിര്‍മാണം പാതിയായ വീട്ടിലാണ് കഴിയുന്നത്. വീടു പണിക്കായി സഹകരണ ബാങ്കില്‍ നിന്നും രണ്ടു ലക്ഷം രൂപ വായ്പ എടുത്തെങ്കിലും നിര്‍മാണത്തിനിടെ കണ്ണിനു രോഗം ബാധിച്ചതോടെ വീടു നിര്‍മാണം മുടങ്ങി. ബാക്കി ഉണ്ടായിരുന്ന പണം ചികിത്സാ ചെലവിന് എടുക്കേണ്ടി വന്നു. കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കു പോകാന്‍ സാധിക്കാതെ വന്നതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. ഇതോടെ ബാങ്കുകാര്‍ നോട്ടിസ് അയച്ചിരിക്കുകയാണ്. ബിരുദ വിദ്യാര്‍ഥിനിയായ മകളും, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകനും ഭാര്യയും അടങ്ങുന്നതാണ് അനിലിന്റെ കുടുംബം. ഭാര്യ കൂലിപ്പണിയെടുത്തു കിട്ടുന്ന വരുമാനവും പ്രദേശവാസികളുടെ കാരുണ്യവും കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നത്. അനിലിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സക്കായി പണം സ്വരൂപിക്കുന്നതിനായി പഞ്ചായത്ത് അംഗം കെ.കെ ഷാജിയുടെ നേതൃത്വത്തില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് തലയോലപ്പറമ്പ് ശാഖയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 0802053000002347. ഐ.എഫ്.എസ്.സി നമ്പര്‍ എസ്.ഐ.ബി.എല്‍ 0000802.