Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി
06/09/2019
ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറില്‍ ഓണാഘോഷവും നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത് ശശിധര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിറില്‍ ഓണാഘോഷവും നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും നടത്തി. ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത് ശശിധര്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരായ 40 കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകളും ഓണക്കോടിയും നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ സി.എന്‍ ഉണ്ണിക്കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ സുശീല ബാലകൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് പ്രതീഷ്, മാതൃസമിതി പ്രസിഡന്റ് ശ്രീകല അജിത്, വൈസ് പ്രിന്‍സിപ്പാള്‍ എ.വി ബിന്ദു, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.