Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓംചേരി എന്‍.എന്‍ പിള്ള ചെയറിന്റെ ഉദ്ഘാടനം നടത്തി
06/09/2019
വൈക്കം ശ്രീ മഹാദേവ കോളേജില്‍ ആരംഭിച്ച 'ഓംചേരി എന്‍.എന്‍ പിള്ള ചെയറിന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ പ്രൊഫ. എം.കെ സാനു നിര്‍വഹിക്കുന്നു.

വൈക്കം: ഓംചേരി നാടകങ്ങള്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ ഗുണപരമായ മാറ്റത്തിന് വിത്തു പാകിയതായി സാഹിത്യകാരന്‍ പ്രൊഫ. എം.കെ സാനു. നാടകത്തെയും നാടന്‍ കലാരൂപങ്ങളെയും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വൈക്കം ശ്രീ മഹാദേവ കോളേജില്‍ ആരംഭിച്ച 'ഓംചേരി എന്‍.എന്‍ പിള്ള ചെയറിന്റെ' ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലാതിവര്‍ത്തിയായ പ്രമേയം കൊണ്ട് ഓംചേരി കൃതികള്‍ സാമൂഹിക ജീവിതത്തിനെന്നും മുതല്‍കൂട്ടാണെന്നും എം.കെ സാനു കൂട്ടിച്ചേര്‍ത്തു. ശ്രീ മഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി, ഓം ഫൗണ്ടേഷന്‍, കോളേജ് യൂണിയന്‍, ആര്‍ട്ട്‌സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് നാടകാചാര്യനും കോളേജ് മാനേജിങ് കമ്മിറ്റി രക്ഷാധികാരിയുമായ ഓംചേരിയുടെ നാമധേയത്തില്‍ ചെയര്‍ സ്ഥാപിച്ചിരിക്കുന്നത്. മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെട്രോളിയം മന്ത്രാലയത്തിലെ ഹൈഡ്രോ കാര്‍ബണ്‍സ് ഡയറക്ടര്‍ ജനറല്‍ വി.പി ജോയ് ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്ട്‌സ് വിഭാഗം മേധാവി ഡോ. രാജാ വാര്യര്‍ പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് തബലിസ്റ്റ് രത്‌നശ്രീ അയ്യരെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പി.ജി.എം നായര്‍ കാരിക്കോട്, പ്രൊഫ. ലീന നായര്‍, അംബരീഷ് ജി.വാസു, ഒ.മോഹനകുമാരി, ബി.മായ, എം.കെ ഷിബു കലാദര്‍പ്പണം രവീന്ദ്രനാഥ്, സൈഫുദ്ദീന്‍, ഇ.വി വരദരാജന്‍, പി.കെ നിതിയ, ആദര്‍ശ് എം.നായര്‍, സൗരഭ് സത്യന്‍, കെ.കെ ബേബി എന്നിവര്‍ പ്രസംഗിച്ചു.