Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു.
04/03/2016
ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ നടത്തിയ തൊഴില്‍ സംരഭകത്വ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സംരഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി, ജോമോന്‍ കെ.ജോണ്‍, വി.സി ജോഷി, റെജി ആറാക്കല്‍, ജയ അനില്‍, കെ.എ അപ്പച്ചന്‍, തങ്കമ്മ വര്‍ഗീസ്, ദിന്റോഷ് പി.സത്യന്‍, സിന്ധുഷാജി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ടി.ഷാജി വിഷയാവതരണം നടത്തി. ടി.ബി രമണന്‍, വി.കെ ജോസഫ്, എം.പ്രവീണ്‍, എന്‍.വി ജയകുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു.