Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരാര്‍ ക്ഷണിച്ചുകൊള്ളുന്നു.
18/11/2015
വൈക്കം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രാഷ്ട്രീയ സ്വസ്ഥ ബീമാ യോജന, ജനനി സുരക്ഷാ യോജന, രാഷ്ട്രീയ ബീമാ സുരക്ഷാ കാര്യക്രമം തുടങ്ങിയ പദ്ധതികളില്‍ അംഗങ്ങളായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് വിതരണം ചെയ്യുന്നതിനും, ലബോറട്ടറി പരിശോധനയ്ക്കും, അബ്‌ഡോമിനല്‍/സി റ്റി സ്‌കാനിംഗിനും സേവനം ചെയ്യുവാന്‍ തയ്യാറുള്ളവരില്‍ നിന്നും കരാര്‍ ക്ഷണിച്ചുകൊള്ളുന്നു. കരാറുകാര്‍ വൈക്കം മുനിസിപ്പല്‍ ടൗണ്‍ പ്രദേശത്തോ ആശുപത്രിയുടെ പരിസരത്തോ ഉള്ളവര്‍ ആയിരിക്കണം. കരാറുകാര്‍ അവരുടെ സമ്മതപത്രവും നിരക്കും 25 ന് വൈകിട്ട് 5 മണിക്കു മുമ്പായി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. താമസിച്ചു ലഭിക്കുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരന്‍ 500 രൂപയുടെ മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതി സമര്‍പ്പിക്കേണ്ടതാണ്.