Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു
05/09/2019

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികളെയും കര്‍ഷകരെയും നിരാശപ്പെടുത്തും വിധം തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും മുന്‍കാലങ്ങളില്‍ ചെയ്തു വന്നിരുന്ന പുരയിടങ്ങളിലെ പുല്ലുചെത്ത്, പാടങ്ങളിലെ പുല്ലും പായലും വാരല്‍ തുടങ്ങിയ ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ തൊഴിലുറപ്പു തൊഴിലാളികളും കര്‍ഷകരും പ്രതിഷേധം രേഖപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതു മുതല്‍ കാര്‍ഷികമേഖലയില്‍ വന്‍ ഉല്‍പ്പാദനവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പുല്ലും മാലിന്യവും നിറഞ്ഞ തോടുകളും കുളങ്ങളും മറ്റു പുരയിടങ്ങളും വൃത്തിയാക്കി കൃഷിയോഗ്യമാക്കുന്ന ജോലികള്‍ ഭംഗിയായി ചെയ്തതുമൂലം കാര്‍ഷികമേഖലയില്‍ സമഗ്രവികസനം സാധ്യമാകുന്നുണ്ട്. ആയതിനാല്‍ പദ്ധതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ കാര്‍ഷികമേഖല മുരടിച്ചുപോകുന്നതിനും നെല്‍ക്കൃഷി കുറയുവാനും തരിശുനിലങ്ങള്‍ വര്‍ദ്ധിക്കാനുമുള്ള സാധ്യത കൂടുതലാണ്. കൂടാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 400 രൂപയാക്കുക, ഗ്രാമീണ റോഡുകളുടെ ഇരുവശവും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്ന ജോലികള്‍ തൊഴിലുറപ്പുകാരെക്കൊണ്ട് ചെയ്യിക്കുക, എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 150 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തുക, ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തോട്ടറ പുഞ്ചകൃഷിക്ക് ഗുണകരമായ രീതിയില്‍ രണ്ടുമാസം മുമ്പ് തരിശുനിലങ്ങള്‍ ഉള്‍പ്പെടെയുള്ള പാടശേഖരങ്ങളിലും തോടുകളിലും പുല്ലും പായലും നീക്കം ചെയ്ത് കൃഷിയോഗ്യമാക്കുക, തൊഴില്‍ സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കൂടി ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ് ഗ്രാമവാസികള്‍.