Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകനയോഗം ചേര്‍ന്നു.
05/09/2019

വൈക്കം: ഡിസംബര്‍ 12 മുതല്‍ 22 വരെ ചെമ്മനത്തുകര ചെമ്മത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന 37-ാമത് ശ്രീമദ് ഭാഗവതസത്രത്തിന് മുന്നോടിയായി ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം ചേര്‍ന്നു. സത്രദിവസങ്ങളില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ വാഹനഗതാഗത പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി പോലീസ് വകുപ്പിന്റെയും സത്രത്തിനെത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ കെ.എസ്.ആര്‍.ടി.സി യുടെയും സേവനം ഉറപ്പുവരുത്തും. സത്രദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമിനെ നിയോഗിക്കുന്നതിനും ക്ലോറിനേഷനും ഭക്ഷ്യപരിശോധനയ്ക്കുമായി ആരോഗ്യവകുപ്പിന്റെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഇരുവശവും വൃത്തിയാക്കുന്നതിനായി പി.ഡബ്യൂ.ഡി വകുപ്പിന്റെയും കുടിവെള്ളം മുഴുവന്‍ സമയം ലഭ്യമാക്കുന്നതിനായി വാട്ടര്‍ അതോറിട്ടിയുടെയും ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെയും കുടുംബശ്രീ, സി.ഡി.എസ് എന്നിവരുടെയും റിപ്പോര്‍ട്ട് തേടുന്നതിനും അടുത്തയോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു. ടി.വി പുരം പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കെ.പി ജിനീഷ് കുമാര്‍, കെ.കെ രമേശന്‍, കുടുംബശ്രീ, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.