Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രാഫിക് സിഗ്‌നല്‍ വന്നതോടെ തലയോലപ്പറമ്പ് പള്ളിക്കവലയില്‍ അപകടം തുടര്‍ക്കഥയാകുന്നു.
04/09/2019

വൈക്കം: ട്രാഫിക് സിഗ്‌നല്‍ വന്നതോടെ തലയോലപ്പറമ്പ് പള്ളിക്കവലയില്‍ അപകടം തുടര്‍ക്കഥയാകുന്നു. സിഗ്‌നലുകളുടെ സമയ ക്രമീകരണവും വാഹനങ്ങള്‍ എവിടെ നിര്‍ത്തണം എന്ന അടയാളം ഇല്ലാത്തതുമാണ് അപകടം വര്‍ധിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ ദിവസം രാവിലെ കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു. അപകടം കണ്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡ് ബസ് നിര്‍ത്താന്‍ കൈ കാണിച്ചു എങ്കിലും നിര്‍ത്താതെ പോയി. ഉച്ചയ്ക്ക് ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്നു വെട്ടിച്ച് മുന്‍പോട്ട് എടുക്കുന്നതിനിടെ പിന്‍ഭാഗം സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് കാറിന്റെ ഒരു വശം തകര്‍ന്നു. ലെഫ്റ്റ് ഫ്രീ ഉണ്ടെങ്കിലും ഡിവൈഡര്‍ സംവിധാനം, റോഡില്‍ അടയാളം എന്നിവ ഇല്ലാത്തതുമൂലം വരുന്ന വാഹനങ്ങള്‍ സിഗ്‌നല്‍ ലൈറ്റിനു മുന്നില്‍ നിരക്കേണ്ട അവസ്ഥയാണ്. ഇതോടെ ഇടതുവശത്തുകൂടെ പോകേണ്ട വാഹനങ്ങളും ഗതാഗത കുരുക്കില്‍ പെടും. സിഗ്‌നല്‍ സംവിധാനം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഒരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.